ആര്‍.ടി.ഒ. ജീവനക്കാര്‍ സമരത്തില്‍; ഇടപാടുകള്‍ നാളെ സ്തംഭിക്കും

Posted on: 10 Mar 2010



കോഴിക്കോട്: മാര്‍ച്ച് 11ന് മോട്ടോര്‍ വാഹന വകുപ്പ് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ പണിമുടക്കുന്നത് സംസ്ഥാനത്തുടനീളമുള്ള ആര്‍.ടി.ഒ. ഓഫീസ് പ്രവര്‍ത്തനം സ്തംഭിപ്പിക്കും. ഓഫീസുകളിലെ ഫീസ്, നികുതി കൗണ്ടറുകളെയാണ് സമരം പ്രതികൂലമായി ബാധിക്കുക. ഇതിനിടെ സമരക്കാരെ ബുധനാഴ്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും സെക്രട്ടറിയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ചെയ്യുന്നത്. സമരക്കാര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ കൂട്ടധര്‍ണ നടത്തും.

കേരള ട്രാന്‍സ്‌പോര്‍ട്ട് സ്‌പെഷല്‍ റൂള്‍ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, വകുപ്പിന്റെ സേവനങ്ങള്‍ പുറംജോലിക്ക് നല്കാനുള്ള നീക്കം ഉപേക്ഷിക്കുക, അനാവശ്യ ശിക്ഷാനടപടികള്‍ പിന്‍വലിക്കുക, ടാകേ്‌സഷന്‍ വിഭാഗം രൂപവത്കരിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/