ജലനിധി ദുര്‍ബലവിഭാഗങ്ങള്‍ക്ക് ദുരിതമുണ്ടാക്കിയെന്ന് സഭാ സമിതി

Posted on: 10 Mar 2010



തിരുവനന്തപുരം: 'ജലനിധി' പദ്ധതി വന്നതോടെ പൊതുടാപ്പുകള്‍ നിര്‍ത്തലാക്കിയത് ദുര്‍ബല വിഭാഗങ്ങളുടെ ജലലഭ്യതയെ ബാധിച്ചുവെന്ന് നിയമസഭാസമിതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ജലനിധിയില്‍ കുടിവെള്ളത്തിനായി പണം നല്‍കേണ്ടിവരുന്നത് ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെടുന്നതായി അധ്യക്ഷന്‍ കെ.കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു.

സര്‍ക്കാരിന്റെ ഉറപ്പുകള്‍ സംബന്ധിച്ച സമിതിയാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്. 2005ല്‍ സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടു.

ജലവിഭവത്തിനുമേല്‍ ജനങ്ങള്‍ക്കുള്ള പരമാധികാരം ഉറപ്പിക്കാന്‍ നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കണം.

സമിതി അംഗങ്ങളായ ജോര്‍ജ്.എം.തോമസ്, കെ.പി.മോഹനന്‍, എ.പ്രദീപ്കുമാര്‍, കെ.കെ.ഷാജു, പി.എസ്.സുനില്‍കുമാര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/