പാലക്കാട് കോച്ച് ഫാക്ടറിക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം

Posted on: 10 Mar 2010



ന്യൂഡല്‍ഹി: പാലക്കാട്ടെ കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ വിപുലീകൃത യോഗം അംഗീകാരം നല്കി. ചൊവ്വാഴ്ച ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ ധനകാര്യമന്ത്രാലയത്തിന്റെയും ആസൂത്രണ കമ്മീഷന്റെയും പ്രതിനിധികള്‍ പങ്കെടുത്തു. ഇതോടെ കേന്ദ്രമന്ത്രിസഭായോഗം പാലക്കാട് കോച്ച് ഫാക്ടറി അംഗീകരിക്കും. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമാണ് അവസാനത്തെ നടപടിക്രമം. ഇതുകൂടി പൂര്‍ത്തിയായാല്‍ കോച്ച് ഫാക്ടറിയുടെ നിര്‍മാണം ഔദ്യോഗികമായി ആരംഭിക്കാം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/