മമത എതിര്‍ത്തു; യു.പി.എ.യില്‍ വിള്ളല്‍

Posted on: 10 Mar 2010



ന്യൂഡല്‍ഹി:വനിതാസംവരണ ബില്ലിന്റെ പേരില്‍ ഭരണകക്ഷിയായ യു.പി.എയില്‍ ആദ്യ വിള്ളല്‍ വീഴ്ത്തി രാജ്യസഭയിലെ വോട്ടെടുപ്പില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ രണ്ടു എം.പി.മാരും വിട്ടുനിന്നു. രാജ്യസഭയില്‍ ബില്‍ അംഗീകരിക്കാന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തുന്ന കാര്യംപോലും തങ്ങളെകേന്ദ്രസര്‍ക്കാരോ കോണ്‍ഗ്രസ് നേതൃത്വമോഅറിയിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ മമത, മുലായംസിങ് യാദവും ലാലുപ്രസാദ് യാദവുമായി കൂടിക്കാഴ്ചയും നടത്തി.

ലോക്‌സഭയിലും വനിതാസംവരണ ബില്ലിന്റെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് തൃണമൂല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വന്തം സഖ്യകക്ഷികളെ കോണ്‍ഗ്രസ് വിശ്വാസത്തിലെടുക്കുന്നില്ലെന്ന് മമത പ്രതികരിച്ചു. സര്‍വകക്ഷിയോഗം വിളിച്ചതിനുശേഷം മാത്രമേ ബില്‍ അംഗീകരിക്കാനെടുക്കൂ എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നതെന്നും മമത പറഞ്ഞു. തൃണമൂലിന്റെ രാജ്യസഭയിലെ അംഗങ്ങളായ മുകുള്‍ റോയി, സ്വപന്‍ സദന്‍ ബോസ് എന്നിവരാണ് വിട്ടുനിന്നത്. ബലം പ്രയോഗിച്ച് ബില്‍ പാസാക്കുന്ന രീതികണ്ട് അത്ഭുതപ്പെട്ടെന്ന് ലോക്‌സഭയില്‍ തൃണമൂലിന്റെ ചീഫ് വിപ്പായ സുദീപ് ബന്ദോപാധ്യായയും ചൂണ്ടിക്കാട്ടി.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/