നെടുമ്പാശ്ശേരി-ഫോര്‍ട്ട്‌കൊച്ചി ഹെലികോപ്റ്റര്‍ സര്‍വീസ്: സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി
Posted on: 10 Mar 2010
ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പവന്‍ഹന്‍സ് ഹെലികോപ്റ്റര്‍ ലിമിറ്റഡ് പ്രതിനിധികളുമായി ചര്‍ച്ച തുടങ്ങിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചതായി കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസിന്റെ ഓഫീസ് വ്യക്തമാക്കി. ഹെലികോപ്റ്റര്‍ സര്‍വീസിന്റെ സാധ്യതയെക്കുറിച്ച് കെ.വി.തോമസ് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന് നിവേദനം നല്കിയിരുന്നു.
സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നതിന് പവന്‍ ഹന്‍സ് ഹെലികോപ്റ്റര്‍ ലിമിറ്റഡിന് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ടിക്കറ്റ് നിരക്ക്, യാത്രക്കാരുടെ സൗകര്യങ്ങള്‍, സര്‍വീസുകളുടെ എണ്ണം, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാറും ഹെലികോപ്റ്റര്‍ സര്‍വീസും ചര്‍ച്ച നടത്തി ധാരണയിലെത്തണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ലക്ഷദ്വീപിലേക്കും പവന്‍ ഹന്‍സ് ഇപ്പോള്‍ ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam