സരോവരം ബയോപാര്‍ക്ക്: ടെന്‍ഡര്‍ നടപടി തുടങ്ങി - കോടിയേരി
Posted on: 10 Mar 2010
തിരുവനന്തപുരം: കോഴിക്കോട് 'സരോവരം' ബയോപാര്‍ക്ക് പദ്ധതിയുടെ രണ്ടാംഘട്ടം പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്തുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 374.04 ലക്ഷംരൂപ വേണം. ഇതിനുള്ള ടെന്‍ഡര്‍ നടപടിയായി. എന്നാല്‍ പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയിട്ടില്ലെന്നും എ.പ്രദീപ്കുമാറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam