രാഹുല്‍മഹാജന് മധുവിധു ആഘോഷിക്കാന്‍ പാസ്‌പോര്‍ട്ട് നല്‍കും

Posted on: 10 Mar 2010



ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ബി.ജെ.പി. നേതാവ് പ്രമോദ് മഹാജന്റെ മകനും റിയാലിറ്റി ടെലിവിഷന്‍താരവുമായ രാഹുല്‍ മഹാജന് മധുവിധു ആഘോഷിക്കാനായി മാലെ ദ്വീപില്‍ പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കും.

രാഹുല്‍ മയക്കുമരുന്ന് കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന് കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാന്‍ ഡല്‍ഹി കോടതിയാണ് ഉത്തരവിട്ടത്. അഞ്ചുലക്ഷംരൂപയുടെ സ്ഥിരനിക്ഷേപവും ഇതേ തുകയ്ക്കുള്ള ബോണ്ടും നല്‍കണം. 2008ല്‍ മയക്കുമരുന്ന് കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന് രാഹുലിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയിരുന്നു. രാഹുലിന്റെ വിവാഹം ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റര്‍ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

35കാരനായ രാഹുല്‍ കഴിഞ്ഞ ശനിയാഴ്ചയണ് 21കാരിയായ ഡിമ്പി ഗാംഗുലിയെ വിവാഹം കഴിച്ചത്. ആദ്യവിവാഹം മുന്‍പൈലറ്റായ ശ്വേതാസിങ്ങുമായിട്ടായിരുന്നു. 2008 ആഗസ്ത് ഒന്നിന് അവര്‍ പിരിഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/