ഇരട്ട സ്‌ഫോടനം: ഷഫാസിനെ തെളിവെടുപ്പിനായി കോഴിക്കോട്ടെത്തിച്ചു
Posted on: 10 Mar 2010
കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയും ലഷ്‌കര്‍ ഇ തൊയ്ബ നേതാവുമായ കണ്ണൂര്‍ തയ്യില്‍ പൗണ്ട് വളപ്പ് സ്വദേശി ഷഫാസിനെ (29) തെളിവെടുപ്പിനായി കോഴിക്കോട്ടെത്തിച്ചു. കേസന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) സൂപ്രണ്ട് ടി.കെ. രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇയാളെ റോഡുമാര്‍ഗം കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തെളിവെടുപ്പ് നടത്തുന്നതിനായി ഷഫാസിനെ നാലു ദിവസം കോഴിക്കോട്ട് കസ്റ്റഡിയില്‍ സൂക്ഷിക്കുമെന്നാണ് അറിയുന്നത്.