സര്‍വകലാശാല വാര്‍ത്തകള്‍ കണ്ണൂര്‍
Posted on: 10 Mar 2010
അവസാന വര്‍ഷ ബിരുദ പരീക്ഷയ്ക്ക് അപേക്ഷിക്കാം
കണ്ണൂര്‍ സര്‍വകലാശാലയുടെ 2010 ഏപ്രില്‍ ഏഴാംതീയതി ആരംഭിക്കുന്ന ഫൈനല്‍ ഇയര്‍ ബിരുദ പരീക്ഷകള്‍ക്ക് പിഴയില്ലാതെ മാര്‍ച്ച് 15 വരെയും 100 രൂപ പിഴയോടെ മാര്‍ച്ച് 18 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കും വിദൂരവിദ്യാഭ്യാസം വഴി ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കും സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം. മാര്‍ച്ച് 10 മുതല്‍ 15ന് വൈകിട്ട് 5 വരെ ഈ സൗകര്യം ഉണ്ട്. ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം ഇതിന്റെ ഒരു പ്രിന്റൗട്ട് എടുത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി പരീക്ഷാഫീസ് അടച്ച് ചലാന്‍ സഹിതം ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ് പി.ഒ, കണ്ണൂര്‍, പിന്‍- 670567 എന്ന വിലാസത്തില്‍ അവസാന തീയതിക്ക് മുന്‍പായി എത്തുന്നവിധം അയക്കണം.
പരീക്ഷാഫീസിന്റെ വിശദവിവരങ്ങള്‍ താഴെപ്പറയുന്നു.
ഒന്നാം വര്‍ഷം/രണ്ടാം വര്‍ഷം പാര്‍ട്ട് 3 പേപ്പറുകള്‍ ഇംപ്രൂവ് ചെയ്യാന്‍ ഓരോ പേപ്പറിനും അറുപതു രൂപ അടക്കണം. അവസാന വര്‍ഷ ബിരുദ പരീക്ഷയുടെ അപേക്ഷയോടൊപ്പം പ്രൊവിഷനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും സമര്‍പ്പിക്കണം. 75 രൂപ പ്രത്യേക ഫീസായി അടക്കണം. ഫീസ് ട്രഷറികള്‍ വഴിയോ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തിരഞ്ഞെടുത്ത ശാഖകള്‍ വഴിയോ അടക്കാം. ട്രഷറി വഴി അടക്കുന്നവര്‍ 8658-00-102-96 (27 കെയുഎസ്) എന്ന അക്കൗണ്ട് ഹെഡിലും എസ്.ബി.ടി. ശാഖ വഴി അടക്കുന്നവര്‍ 103-002 എന്ന അക്കൗണ്ട് ഹെഡിലും കേരളത്തിന് വെളിയില്‍ താമസിക്കുന്നവര്‍ ഫിനാന്‍സ് ഓഫീസര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ എടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് വഴി പണമടക്കാം. രണ്ടാം വര്‍ഷ പരീക്ഷയ്ക്കപേക്ഷിച്ച അതേ പരീക്ഷാ കേന്ദ്രത്തില്‍ തന്നെയാവണം അവസാനവര്‍ഷ പരീക്ഷയ്ക്കും അപേക്ഷിക്കേണ്ടത്. പരീക്ഷക്കുള്ള അപേക്ഷയുടെ ഒന്നാം പേജിന് താഴെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും അവരുടെ എന്റോള്‍മെന്റ് നമ്പര്‍ എഴുതേണ്ടതാണ്.
ഇതുവരെ മെമ്മോ ലഭിക്കാത്ത വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ ഇതൊരു അറിയിപ്പായി കണക്കാക്കണം.
ഡോക്ടറേറ്റ് നല്‍കി
മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഗവേഷണം നടത്തിയ കെ.വിജയരാഘവന് ഡോക്ടറേറ്റ് നല്‍കി. 'മറൈന്‍ ഫിഷറീസ് ഇന്‍ മലബാര്‍ ഏരിയ- എ സോഷ്യോ എക്കണോമിക് അനലൈസിസ്' ആയിരുന്നു വിഷയം.
അഫ്‌സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) പരീക്ഷാഫലം
ഒന്നാം വര്‍ഷ അഫ്‌സല്‍- ഉല്‍- ഉലമ പ്രിലിമിനറി (റഗുലര്‍/ വിദൂര വിദ്യാഭ്യാസം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക്‌ലിസ്റ്റ് 12 മുതല്‍ വിതരണം ചെയ്യും.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷാ ഹാള്‍ടിക്കറ്റ്
മൂന്നാം സെമസ്റ്റര്‍ എം.ബി.എ (റഗുലര്‍/ സപ്ലിമെന്ററി) പരീക്ഷ മാര്‍ച്ച് 12ന് ആരംഭിക്കും. ഹാള്‍ടിക്കറ്റുകള്‍ സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റായ www.kannuruniversity.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
രണ്ടാം വര്‍ഷ ബി.ബി.എ (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം
രണ്ടാം വര്‍ഷ ബി.ബി.എ (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റായ www.kannuruniversity.ac.in Â
ഡയറക്ടറെ നിയമിക്കുന്നു
തളിപ്പറമ്പിലെ വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ കരാര്‍/ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ കോഴ്‌സ് ഡയറക്ടറെ നിയമിക്കുന്നു. മാര്‍ച്ച് 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍. www.kannuruniversity.ac.in.