സിപിഎം ഉപരോധം: ജോലിക്കെത്തിയ ജീവനക്കാരനെ സമരക്കാര്‍ കെട്ടിയിട്ടു
Posted on: 10 Mar 2010
ആലുവ: വിലക്കയറ്റത്തിനെതിരെ സിപിഎം ആലുവ ഹെഡ്‌പോസ്റ്റോഫീസിനു മുന്നില്‍ നടത്തിയ ഉപരോധ സമരത്തിനിടെ ജോലിക്കെത്തിയ ജീവനക്കാരനെ സമരക്കാരില്‍ ചിലര്‍ ചേര്‍ന്ന് കെട്ടിയിട്ടു. സിപിഎം അനുകൂലസംഘടനയിലെ ജീവനക്കാരനെയാണ് സമരക്കാര്‍ കെട്ടിയിട്ടത്. ഉയര്‍ന്ന നേതാക്കന്മാരിടപെട്ട് അപ്പോള്‍ത്തന്നെ ആളെ വിട്ടയയ്ക്കുകയും ചെയ്തു.
ഹെഡ് പോസ്റ്റോഫീസ് അടച്ചുപൂട്ടി മുന്നില്‍ പന്തലിട്ടാണ് ഉപരോധസമരം നടക്കുന്നത്. ഇതുമൂലം രണ്ടാം ദിവസവും ഹെഡ്‌പോസ്റ്റോഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് സിപിഎം അനുകൂല സംഘടനയിലെ തന്നെ ജീവനക്കാരന്‍ വൈകീട്ട് അഞ്ചിനുശേഷം പോസ്റ്റോഫീസില്‍ ജോലിക്കെത്തിയത്. ആളെ തിരിച്ചറിയാതിരുന്ന ചില പ്രവര്‍ത്തകര്‍ ഇയാളെ ചോദ്യംചെയ്തു. മറുപടി തൃപ്തികരമല്ലാതായതോടെ ആളെ തൂണില്‍ കെട്ടിയിട്ടു. ചെറിയതോതില്‍ മര്‍ദനവുമുണ്ടായി. ഇതോടെ സ്ഥലത്തുണ്ടായ മുതിര്‍ന്ന പ്രവര്‍ത്തകരിടപെട്ട് ആളെ മോചിപ്പിക്കുകയായിരുന്നു.
അഞ്ചുദിവസം നീളുന്ന ഉപരോധസമരം റൂറല്‍ ജില്ലയിലെ തപാല്‍ വിതരണം താറുമാറാക്കിയിരിക്കുകയാണ്. പകരം സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോസ്റ്റല്‍അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തപാല്‍ഉരുപ്പടികളുടെ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam