കുമ്പളങ്ങി-എഴുപുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് പരിഗണനയില്‍ - മന്ത്രി
Posted on: 10 Mar 2010
തിരുവനന്തപുരം: കുമ്പളങ്ങി-എഴുപുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മിക്കുന്നത് ധനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണെന്നും പരിഗണിച്ചു വരികയാണെന്നും മന്ത്രി പി.ജെ.ജോസഫ് നിയമസഭയില്‍ പറഞ്ഞു. ഇതിനായി കുമ്പളങ്ങിയില്‍ 30 ഉം എഴുപുന്നയില്‍ 34 ഉം സെന്റും സ്ഥലം വേണം.
സ്ഥലവിലയായി 33 ലക്ഷം രൂപ വേണം. ഇക്കാര്യങ്ങള്‍ ധനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.എം. ദിനേശ്മണിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam