സി.പി.എം ഉപരോധം സ്വകാര്യ ടെലികോം കമ്പനികളെ സഹായിക്കാന്‍ - ഐ.എന്‍.ടി.യു.സി
Posted on: 10 Mar 2010
ആലപ്പുഴ: ബി.എസ്.എന്‍.എല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സി.പി.എം നടത്തുന്ന ഉപരോധസമരം സ്വകാര്യ ടെലികോം കമ്പനികളെ സഹായിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതി അംഗം സജീവ് ജനാര്‍ദനന്‍ ആരോപിച്ചു.
ബി.എസ്.എന്‍.എല്‍. ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്. അഞ്ച് ദിവസത്തോളം ഉപരോധം നടത്തുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കും. ഇതോടെ നിലവിലുള്ള വരിക്കാരും സ്വകാര്യകമ്പനികളിലേക്ക് ചേക്കേറും.
അതുപോലെ തന്നെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പോസ്റ്റോഫീസുകളും സ്തംഭിക്കുന്നതിലൂടെ കൊറിയര്‍ സര്‍വീസുകള്‍ തഴച്ചുവളരും. സ്വകാര്യ ടെലികോം കമ്പനികളും കൊറിയര്‍ സര്‍വീസുകളും സ്‌പോണ്‍സര്‍ ചെയ്യുന്ന സി.പി.എമ്മിന്റെ ഉപരോധസമരത്തെ ഒറ്റക്കെട്ടായി ചെറുക്കാന്‍ നിലനില്പിനായി കഷ്ടപ്പെടുന്ന ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തയ്യാറാകണമെന്നും സജീവ് ജനാര്‍ദനന്‍ ആവശ്യപ്പെട്ടു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam