രഞ്ജി: കേരളത്തിന് വീണ്ടും സമനില

Posted on: 28 Nov 2012പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വീണ്ടും സമനിലയുടെ നിരാശ. ഗോവയുടെ കൂറ്റന്‍ ഒന്നാമിന്നിങ്‌സ് സ്‌കോറായ 512 റണ്‍സിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 297 റണ്‍സിന് പുറത്തായി ഫോളോഓണ്‍ ചെയ്ത കേരളം രണ്ടാമിന്നിങ്‌സില്‍ നാലിന് 120 റണ്‍സെടുത്ത് നില്‍ക്കെ കളി സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇരു ക്യാപ്റ്റന്‍മാരും തീരുമാനിക്കുകയായിരുന്നു.
മത്സരത്തില്‍ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ഗോവയ്ക്ക് മൂന്ന് പോയന്റ് ലഭിച്ചപ്പോള്‍ കേരളത്തിന് ഒരു പോയന്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി കേരളം ഒരു പോയന്റില്‍ ഒതുങ്ങുന്നത്. മൂന്ന് കളികളില്‍നിന്ന് മൂന്ന് പോയന്റ് മാത്രം സ്വന്തമായുള്ള കേരളം ഇപ്പോള്‍ ഗ്രൂപ്പില്‍ ഏഴാംസ്ഥാനത്താണ്.
കളിയുടെ അവസാനദിവസമായ ചൊവ്വാഴ്ച ആറിന് 249 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച കേരളം 297 റണ്‍സിന് പുറത്തായി. 31 റണ്‍സെടുത്ത അക്ഷയ് കോടോത്താണ് ആദ്യം പുറത്തായത്. ഒരറ്റത്ത് രോഹന്‍ പ്രേം ഉറച്ചുനിന്നെങ്കിലും പിന്തുണ നല്‍കാന്‍ ആരുമില്ലാതായതോടെ കേരള സ്‌കോര്‍ 300 പോലുമെത്താതെ അവസാനിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/