
ന്യൂഡല്‍ഹി: റിസര്‍ച്ച് ആന്ഡ്അനാലിസിസ് വിങ്ങിന്റെ (റോ) സെക്രട്ടറിയായി മുതിര്‍ന്ന ഐ.പി.എസ്. ഓഫീസര്‍ അലോക് ജോഷിയെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
1976 ബാച്ചിലെ ഓഫീസറാണ് ജോഷി. ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ റോയുടെ സ്പെഷല്‍ സെക്രട്ടറിയാണിപ്പോള്‍. ഹരിയാണ കാഡറിലെ ഐ.പി.എസ്. ഓഫീസറായ ഇദ്ദേഹം ഇന്റലിജന്‍സ് ബ്യൂറോയിലും ഹരിയാണ പോലീസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറിയായി മധ്യപ്രദേശ് കാഡര്‍ ഐ.പി.എസ്. ഓഫീസര്‍ യശോവര്ധന് ആസാദിനെ നിയമിച്ചു.