കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഉടനെ - ഇ. ശ്രീധരന്‍

Posted on: 28 Nov 2012കരിപ്പൂര്‍: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള എന്‍ജിനിയറിങ് ഗില്‍ഡ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് മികച്ച സംവിധാനങ്ങളാണുള്ളത്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാറിന് പൂര്‍ണബോധ്യമുണ്ട്. അതുകൊണ്ടാണ് ഡല്‍ഹി മെട്രോ കോര്‍പ്പറേഷനെത്തന്നെ കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കണമെന്ന് കേരള സര്‍ക്കാര്‍ നിര്‍ബന്ധംപിടിക്കുന്നത്.

കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ ഒരുമരം മുറിക്കണമെങ്കില്‍പ്പോലും ലഫ്റ്റനന്റ് ഗവര്‍ണറുടെ പ്രത്യേക അനുമതിവേണം. എന്നാല്‍ കേരളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക എളുപ്പമാണ്.


മോണോ റെയില്‍: കോഴിക്കോട് വിമാനത്താവളത്തെ ഉള്‍പ്പെടുത്തില്ല

കോഴിക്കോട് മോണോ റെയില്‍ പദ്ധതിയില്‍ കോഴിക്കോട് വിമാനത്താവളത്തെ ഉള്‍പ്പെടുത്താനാവില്ലെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. ഒരുകിലോമീറ്റര്‍ മോണോ റെയില്‍ നിര്‍മിക്കാന്‍ 125 കോടി രൂപ ചെലവ് വരും. ഇത്രയും തുക ഈടാക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ അങ്ങേയറ്റം ഉയര്‍ത്തേണ്ടിവരും. ഇത് പദ്ധതിയെ ജനങ്ങളില്‍നിന്നകറ്റാനേ വഴിവെക്കൂ. അതിനാല്‍ ആദ്യഘട്ടത്തില്‍ വിമാനത്താവളത്തെ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല. പിന്നീട് ലാഭകരമാണെങ്കില്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കൂ - അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ വിമാനത്താവള ഡയറക്ടര്‍ പി.ജെ. അലക്‌സ് അധ്യക്ഷത വഹിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/