ബ്രിട്ടീഷ് ടെലികോം ടെക്ക് മഹീന്ദ്രയില്‍ നിന്ന് പിന്‍മാറിയേക്കും

Posted on: 28 Nov 2012



മുംബൈ: ടെക്ക് മഹീന്ദ്രയില്‍നിന്ന് ബ്രിട്ടീഷ് ടെലികോം പൂര്‍ണമായി പിന്‍വാങ്ങുന്നു. ടെക് മഹീന്ദ്രയില്‍ 9.09 ശതമാനം ഓഹരികളുള്ള ബ്രിട്ടീഷ് ടെലികോം ഒരാഴ്ചയ്ക്കകം ഓഹരി വില്‍പന പൂര്‍ത്തിയാക്കുമെന്നാണ് സൂചന.

വിലയുടെ 3.5 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയായിരിക്കും ഓഹരി വില്‍പ്പന. 2010 ഡിസംബറിലാണ് കമ്പനി ഇതിന് മുമ്പ് 5.5 ശതമാനം ഓഹരികള്‍ വിറ്റത്. അതിനു ശേഷം 2012 ആഗസ്തില്‍ മറ്റൊരു 14.1 ശതമാനം ഓഹരികള്‍ കൂടി വിറ്റു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/