ഇന്ത്യയിലേക്ക് എയര്‍ബസ് എ 321 സര്‍വീസുമായി ഗള്‍ഫ് എയര്‍

Posted on: 30 Aug 2014ന്യൂഡല്‍ഹി: ബഹ്‌റിന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഇന്ത്യന്‍ റൂട്ടുകളില്‍ അത്യാധുനിക എ 321 എയര്‍ബസ് സേവനം ആരംഭിക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് എ 321 എയര്‍ബസ് അവതരിപ്പിക്കുന്നതെന്ന് ഗള്‍ഫ് എയര്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ കരീം മക്‌ലൂഫ് പറഞ്ഞു. ഫ്‌ളാറ്റ് ബെഡ് സീറ്റുകളുള്ള ഈ വിമാനത്തില്‍ യാത്രക്കാരന് തനിയെ പ്രവര്‍ത്തിപ്പിക്കാവുന്ന ഇന്‍സീറ്റ് മസാജ് സൗകര്യവുമുണ്ട്.

ആകര്‍ഷകമായ പുതിയ പദ്ധതികളും ഗള്‍ഫ് എയര്‍ അവതരിപ്പിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് യാത്രക്കാര്‍ക്കായി ഫാല്‍ക്കണ്‍ കോര്‍പ്പറേറ്റ് പ്ലസ്, ഇടത്തരം സ്ഥാപനങ്ങള്‍ക്കായി പ്രത്യേക ബോണസ് പ്രോഗ്രാം, നവീകരിച്ച ഫാല്‍ക്കണ്‍ ഫ്‌ളയര്‍ ഫ്രീക്വന്റ് ഫ്‌ളയര്‍ പ്രോഗ്രാം, കുടുംബാംഗങ്ങള്‍ക്കായി ഫാമിലി ഫസ്റ്റ് തുടങ്ങിയ സ്‌കീമുകള്‍ ഇതില്‍ പെടുന്നു. ദീര്‍ഘദൂര ഫ്‌ളൈറ്റുകളില്‍ ഹൈസ്​പീഡ് ഇന്റര്‍നെറ്റ്, 3ജി-4ജി മൊബൈല്‍ ഡാറ്റാ കണക്ടിവിറ്റി, സെ്‌കെപ്പ്, വീഡിയോ സ്ട്രീമിങ് തുടങ്ങിയ സേവനങ്ങള്‍ ഗള്‍ഫ് എയര്‍ ലഭ്യമാക്കുന്നുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/