വിദേശനിക്ഷേപം: ഒടുവില്‍ യു.പി.എ.ക്ക് ഡി.എം.കെ.യുടെ പിന്തുണ

Posted on: 28 Nov 2012ചെന്നൈ: ചില്ലറവില്പനമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഇതുവരെ മൗനമവലംബിച്ച ഡി.എം.കെ. ഒടുവില്‍ യു.പി.എ. സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. ഈ പ്രശ്‌നത്തില്‍ യു.പി.എ. സര്‍ക്കാറിനെ താഴയിറക്കി വര്‍ഗീയശക്തികള്‍ അധികാരമോഹവുമായി എത്തുന്നത് തടയാന്‍ കൂടി വേണ്ടിയാണ് യു.പി.എ.ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് ഡി.എം.കെ. പ്രസിഡന്റ് എം.കരുണാനിധി പറഞ്ഞു. ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തപ്പോള്‍ ഡി.എം.കെ.യ്ക്കും യുപി.എ.യ്ക്കുമിടയില്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായും എന്നാല്‍ കേന്ദ്രസര്‍ക്കാറിനെ ഉലയ്ക്കുന്ന രീതിയില്‍ ഇതിന്റെ പ്രത്യാഘാതമുണ്ടാകരുതെന്നു കരുതിയാണ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നും കരുണാനിധി അറിയിച്ചു. ചില്ലറവില്പനമേഖലയിലെ വിദേശനിക്ഷേപവമുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നാല്‍ യു.പി.എ.യ്ക്ക് അനുകൂലമായി വോട്ടുചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശനിക്ഷേപമനുവദിക്കുന്ന കാര്യത്തില്‍ ഡി.എം.കെ.യുടെ പിന്തുണതേടി ഞായറാഴ്ച കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ഗുലാംനബി ആസാദ് കരുണാനിധിയെ കണ്ടിരുന്നു. ഡി.എം.കെ.യ്ക്ക് 18 എം.പി.മാരാണുള്ളത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/