പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണം - പ്ലാച്ചിമട സമരസമിതി

Posted on: 03 Mar 2010



തിരുവനന്തപുരം: പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്ന് ആദിവാസി സംരക്ഷണ സംഘവും പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യസമിതിയും ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിശ്ചയിച്ച മൂന്നുമാസം കഴിഞ്ഞിട്ടും ജലചൂഷണത്തിന് വിധേയരായവര്‍ക്കുള്ള നഷ്ടപരിഹാരം നല്കുന്നതിനുള്ള അന്തിമ റിപ്പോര്‍ട്ട് ഉന്നതാധികാര സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചില്ല. കൊക്കകോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് തമിഴ്‌നാട് മാതൃകയില്‍ അതോറിറ്റി രൂപവത്കരിക്കണമെന്ന് ഭാരവാഹികളായ വേലൂര്‍ സ്വാമിനാഥന്‍, നീലിപ്പാറ മാരിയപ്പന്‍, ആര്‍. അജയന്‍ എന്നിവര്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/