ഇടതുസര്‍ക്കാറിനെതിരെ ലീഗ് പ്രചാരണം ഏപ്രില്‍ പത്തു മുതല്‍
Posted on: 03 Mar 2010
കോഴിക്കോട്: 'ഇടതുഭരണത്തെ തൂത്തെറിയുക' എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭ പരിപാടി ഏപ്രില്‍ പത്തിന് തുടങ്ങാന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി തീരുമാനിച്ചു.
എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെയും വീടുകളിലും കടകളിലും കയറി അന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്ത് ഫണ്ട് സ്വരൂപിക്കും. ഫണ്ടുകള്‍ ഏപ്രില്‍ 24ന് കോഴിക്കോട്ട് ചേരുന്ന പൊതുസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റികളില്‍നിന്ന് സംസ്ഥാന പ്രസിഡന്റ് ഏറ്റുവാങ്ങും.
കാമ്പയിനിന്റെ ഭാഗമായി 'സാമൂഹിക നീതിക്ക് സംഘം ചേരുക' എന്ന മുദ്രാവാക്യവുമായി ഗള്‍ഫ് രാജ്യങ്ങളിലും ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15വരെ പ്രചാരണം നടക്കും.