യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

Posted on: 03 Mar 2010



ചെറുപുഴ: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ചെറുപുഴ കമ്പിപ്പാലത്തിന് സമീപം കാര്യങ്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ കരിയക്കര പൊന്‍പുഴ സ്വദേശി മുളങ്കുഴിയില്‍ സജി(25)യാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് കുളിക്കാനിറങ്ങിയത്. ചെറുപുഴയിലെ ചുമട്ടുതൊഴിലാളികളായ ചെന്തല ദാമോദരന്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്. പരേതരായ കുഞ്ഞിന്‍േറയും ശാന്തമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: റെജി, സിന്ധു, ബിന്ദു, മഞ്ജു, ഡെയ്‌സി, ബിജു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/