വിലക്കയറ്റത്തിനെതിരെ പി.ഡി.പി. പ്രതിഷേധ പരിപാടികള്‍

Posted on: 03 Mar 2010



തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ മാര്‍ച്ച് അഞ്ച് മുതല്‍ എട്ടുവരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി. തീരുമാനിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. ജില്ല, മണ്ഡലം, വാര്‍ഡ് എന്നീ തലങ്ങളില്‍ സമ്മേളനങ്ങളും സമരങ്ങളും നടക്കും.

മഅദനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ആസൂത്രിതനീക്കങ്ങള്‍ക്കെതിരെ 13 ന് എറണാകുളത്ത് മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് വിമന്‍സ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായി എറണാകുളത്ത് വനിതാ സംഗമവും സംഘടിപ്പിക്കും.

പി.ഡി.പി. ജില്ലാ സമ്മേളനങ്ങള്‍ ഏപ്രില്‍ ഏഴ് മുതല്‍ മെയ് 31 വരെയും അംഗത്വവിതരണം മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 20 വരെയും നടക്കും. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കെ.എ. ഹസ്സനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായും സിറാജ് പറഞ്ഞു. ഹസ്സന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനം ഒഴിയണമെന്നും സിറാജ് ആവശ്യപ്പെട്ടു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/