മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എസ്.എസ്.എല്‍.സി പാസാകാത്ത 81 പേര്‍
Posted on: 03 Mar 2010
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എസ്. എസ്. എല്‍. സി പാസ്സാകാത്ത 81 പേരുണ്ടെന്ന് എ. പി. അനില്‍കുമാറിനെ മുഖ്യമന്ത്രി അറിയിച്ചു. പ്യൂണ്‍, കുക്ക് തുടങ്ങിയ തസ്തികകളില്‍ പണിയെടുക്കുന്നവര്‍ക്ക് പുറമെ, ചില മന്ത്രിമാരുടെ അഡീഷണല്‍ പി. എമാര്‍ ജോലിക്ക് കയറിയ ശേഷവും എസ്. എസ്. എല്‍. സി പാസായിട്ടില്ലെന്ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam