കുടിവെള്ളമെത്തിക്കാന്‍ 15 കോടി - മന്ത്രി
Posted on: 03 Mar 2010
തിരുവനന്തപുരം: വരള്‍ച്ച കൂടുതലായി അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ 15 കോടിരൂപ അനുവദിച്ചുവെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. രാജുഎബ്രഹാമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. വരള്‍ച്ച കൂടുതല്‍ അനുഭവപ്പെടുന്ന മുറയ്ക്ക് കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam