ബാംഗ്ലൂര്‍: വര്‍ഗീയ സംഘര്‍ഷത്തെത്തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ട ഷിമോഗ, ഹാസന്‍, ബെല്‍ഗാം എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയോടെ സ്ഥിതി ശാന്തമായി. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 103 പേരെ അറസ്റ്റ് ചെയ്തു.
സ്ഥിതി ശാന്തമാണെന്നും തിങ്കളാഴ്ച ഏര്‍പ്പെടുത്തി കര്‍ഫ്യൂ വെള്ളിയാഴ്ചവരെ തുടരുമെന്നും പോലീസ് വ്യക്തമാക്കി. ബാംഗ്ലൂരിലും ചൊവ്വാഴ്ച അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വൈകിട്ട് ആറു മുതല്‍ പത്തുവരെ ഏര്‍പ്പെടുത്തിയ നിരോധാനജ്ഞ ബാംഗ്ലൂരിലും വെള്ളിയാഴ്ചവരെ തുടരും.
ഷിമോഗയില്‍ സ്ഥിതി സമാധാനപരമാണെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എസ്. മുരുകന്‍ പറഞ്ഞു. അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പത്ത് കമ്പനി സായുധ പോലീസ്‌സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഹാസനിലും സ്ഥിതി ശാന്തമാണ്. ഇവിടെ ചൊവ്വാഴ്ച മുതല്‍ ദ്രുതകര്‍മസേനയെയും നിയോഗിച്ചിട്ടുണ്ട്.
എഴുത്തുകാരിയായ തസ്‌ലിമ നസ്‌റീന്‍ പ്രമുഖ കന്നട പത്രത്തില്‍ പര്‍ദയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് തിങ്കളാഴ്ച സംഘര്‍ഷമുണ്ടായത്. അക്രമത്തിലും പോലീസ് വെടിവെപ്പിലുമായി രണ്ടുപേര്‍ മരിച്ചിരുന്നു.