പിണറായി-വിഎസ്പക്ഷങ്ങള് തമ്മില്‍ സംഘട്ടനം
Posted on: 03 Mar 2010
ഒരാള്‍ക്ക് പരിക്കേറ്റു
ചേര്‍ത്തല: സിപിഎമ്മിലെ ഇരുവിഭാഗങ്ങള്‍തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ, ചേര്‍ത്തല തെക്ക് പഞ്ചായത്ത് 19-ാംവാര്‍ഡില്‍ തറേശ്ശേരില്‍ ശ്രീജിത്തിനെ (കുട്ടപ്പന്‍-28) കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ തൈക്കല്‍ പരുത്യംപള്ളിക്കു സമീപത്തെ കള്ളുഷാപ്പിനടുത്തായിരുന്നു സംഭവം.
സമീപത്തെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി ഇരുവിഭാഗങ്ങള്‍തമ്മില്‍ ചെറിയതോതില്‍ സംഘട്ടനം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ചൊവ്വാഴ്ചയുണ്ടായ സംഭവമെന്ന് അര്‍ത്തുങ്കല്‍ പോലീസ് പറഞ്ഞു. പിണറായി-വിഎസ് പക്ഷങ്ങള്‍ തമ്മിലാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംഘട്ടനമുണ്ടായത്. പരിക്കേറ്റ ശ്രീജിത്ത് വിഎസ്പക്ഷക്കാരനാണ്. അര്‍ത്തുങ്കല്‍പോലീസ് കേസെടുത്തു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam