റിലയന്‍സ് ഫോണില്‍ ഇന്ത്യയിലെവിടേക്കും മൂന്നു മിനുട്ടിന് ഒരു രൂപ

Posted on: 03 Mar 2010



കൊച്ചി: റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വയര്‍ലെസ് ലാന്‍ഡ് ഫോണ്‍ സര്‍വീസായ ഹലോയില്‍ ആകര്‍ഷകമായ കോള്‍നിരക്ക് പ്രഖ്യാപിച്ചു. സിംപ്ലി റിലയന്‍സ് എന്ന പദ്ധതി പ്രകാരം ഇന്ത്യയില്‍ എവിടേക്കും എപ്പോഴും ഏതു ഫോണിലേക്കുമുള്ള ലോക്കല്‍ - എസ്ടിഡി കോളുകള്‍ക്ക് ഒരേ നിരക്കായിരിക്കുമെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് സിഇഒ - കേരള ചെറിയാന്‍ പീറ്റര്‍ അറിയിച്ചു. ജിഎസ്എം, സിഡിഎംഎ മൊബൈല്‍ സര്‍വീസുകളില്‍ സിംപ്ലി റിലയന്‍സ് നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.

പേ പെര്‍ കോള്‍, പേ പെര്‍ മിനുട്ട് പ്ലാനുകള്‍ ലഭ്യമാണ്. പേ പെര്‍ കോള്‍ പ്ലാനില്‍ നിരക്ക് മൂന്നുമിനുട്ടിന് ഒരു രൂപയും പേര്‍ പെര്‍ മിനുട്ട് പ്ലാന്‍ പ്രകാരം മിനുട്ടിന് 50 പൈസയുമായിരിക്കും. നിലവിലുള്ള ഹലോ വരിക്കാര്‍ക്ക് 38 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ പേ പെര്‍ കോള്‍ പ്ലാനിലേക്കും 48 രൂപയ്ക്ക് പേ പെര്‍ മിനുട്ട് പദ്ധതിയിലേക്കും മാറാം. ലാന്‍ഡ്‌ഫോണിന് അമിത ബില്‍ വരുന്ന സ്ഥിതി ഒഴിവാക്കാന്‍ സിംപ്ലി റിലയന്‍സ് പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ വരിക്കാര്‍ക്ക് 9 രൂപയുടെ ആദ്യ റീചാര്‍ജിനൊപ്പം പേ പെര്‍ കോള്‍ പ്ലാനും 10 രൂപയുടെ ആദ്യ റീചാര്‍ജിനൊപ്പം പേ പെര്‍ മിനുട്ട് പ്ലാനും തിരഞ്ഞെടുക്കാം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/