അഡ്മിഷന്‍ ഷെഡ്യൂള്‍

Posted on: 27 Sep 2012



കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ 201213 അക്കാദമിക വര്‍ഷം എംഎസ്‌സി ആക്ച്വാറിയല്‍ സയന്‍സ് (സെല്‍ഫ് ഫൈനാന്‍സിംഗ് നാല് സെമസ്റ്റര്‍/2 വര്‍ഷം) കോഴ്‌സിന്റെ അപേക്ഷകള്‍ ഒക്ടോബര്‍ 3 വരെ സ്വീകരിക്കും. 8ന് പ്രവേശനം നടത്തി 10ന് ക്‌ളാസ്സുകള്‍ ആരംഭിക്കും. 17ന് പ്രവേശനം അവസാനിപ്പിക്കും. മാത്തമാറ്റിക്‌സോ, സ്‌റാറ്റിസ്റ്റിക്‌സോ പഠന വിഷയങ്ങളിലൊന്നായി 50 ശതമാനം മാര്‍ക്കില്‍ കുറയാതെ (സിബിസിഎസ്എസ് വിദ്യാര്‍ത്ഥികള്‍ക്ക് സിജിപിഎ 2) കുറയാതെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ചങ്ങനാശേരി എസ്.ബി. കോളേജില്‍ 201213 അക്കാദമിക വര്‍ഷം എംഫില്‍ എന്‍വയോണ്‍മെന്റല്‍ സയന്‍സ് കോഴ്‌സിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 വരെ സ്വീകരിക്കും. പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും 25ന് നടത്തും. റാങ്ക് ലിസ്‌റ് 31ന് പ്രസിദ്ധപ്പെടുത്തി നവംബര്‍ 5ന് പ്രവേശനം നടത്തും. 14ന് ക്‌ളാസ്സുകള്‍ ആരംഭിക്കുകയും 30ന് പ്രവേശനം അവസാനിപ്പിക്കുകയും ചെയ്യും.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/