സീമെറ്റില്‍ പോസ്‌റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് സ്‌പോട്ട് അഡ്മിഷന്‍

Posted on: 27 Sep 2012സ്‌റേറ്റ് ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് ടെക്‌നോളജി (സീമെറ്റ്) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് കോളേജുകളായ തൃപ്പൂണിത്തുറ, എറണാകുളം ജില്ല (04842780688), മുണ്ടൂര്‍, പാലക്കാട് ജില്ല (04912833011), മാങ്ങാട്ടുപറമ്പ, കണ്ണൂര്‍ ജില്ല (04602200813) എന്നിവിടങ്ങളില്‍ 201213 അദ്ധ്യയന വര്‍ഷത്തില്‍ പോസ്‌റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ സപ്തംബര്‍ 27, വ്യാഴാവ്ച മുതല്‍ തിരുവനന്തപുരം പള്ളിമുക്കിലുള്ള സിമെറ്റ് ഡയറക്ടറേറ്റിലും (04712743090), മുകളില്‍ പറഞ്ഞ കോളേജുകളിലും നടക്കും. സീറ്റ് ആവശ്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് സഹിതം നേരിട്ട് ഹാജരാകണം. പ്രവേശന യോഗ്യത സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ംംം.ശൊല.േശി ല്‍ ലഭിക്കും.

ബിടെക് സ്‌പോട്ട് അഡ്മിഷന്‍

പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനീയറിങ് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സീറ്റിലേക്ക് എന്‍ആര്‍ഐ ക്വാട്ടയിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ഒന്നിന് നടത്തും. എന്‍ട്രന്‍സ് കമ്മീഷണറുടെ 2012 ലെ പ്രോസ്‌പെക്ടസ് പ്രകാരം അടിസ്ഥാനയോഗ്യതയുള്ള വിദ്യാര്‍ത്ഥിനികള്‍ പ്‌ളസ് ടു പരീക്ഷയുടെ അസല്‍ മാര്‍ക്ക് ലിസ്‌റ് സഹിതം രാവിലെ 11 മണിക്ക് മുമ്പ് കോളേജില്‍ ഹാജരാകണം. എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 04712349232, 04712343395.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/