അന്തര്‍ജില്ലാ സ്ഥലംമാറ്റം: പുതുതായി പ്രൊബേഷന്‍ പൂര്‍ത്തിയാക്കണം
Posted on: 19 Sep 2012
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം സംബന്ധിച്ച് വ്യക്തതവരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ജീവനക്കാരന്‍ സ്ഥലംമാറ്റം ലഭിക്കുന്ന പുതിയ ജില്ലയില്‍ പുതുതായി പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കണം. ആദ്യജില്ലയില്‍ വിജയകരമായി പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഇത് ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam