ഗുരുദേവ സമാധിദിനാചരണം: ശിവഗിരിയില്‍ ഉപവാസ യജ്ഞവും സമാധിസമ്മേളനവും

Posted on: 19 Sep 2012



വര്‍ക്കല: ശ്രീനാരായണഗുരുവിന്റെ 85-ാമത് മഹാസമാധിദിനാചരണം വെള്ളിയാഴ്ച ശിവഗിരിമഠത്തില്‍ വിവിധ ചടങ്ങുകളോടെ നടക്കും. നാമജപം, ഉപവാസം, മഹാസമാധി പ്രാര്‍ഥന, അന്നദാനം തുടങ്ങിയ പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി നടക്കുക. രാവിലെ 5ന് വിശേഷാല്‍പൂജ, ഹവനം, 7ന് ഗുരുദേവകൃതികളുടെ പാരായണം, 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. മന്ത്രി കെ.ബാബു, സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി പരാനന്ദ, സ്വാമി സുധാനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് 3ന് ഉപവാസയജ്ഞം സമാപനം, 3.30ന് മഹാസമാധിപൂജ.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/