ന്യൂട്രിനോ പരീക്ഷണമേഖല കേരളത്തിലല്ല -മുഖ്യമന്ത്രി
Posted on: 19 Sep 2012
തിരുവനന്തപുരം: അമേരിക്കന്‍ സഹായത്തോടെ നടക്കുന്ന ന്യൂട്രിനോ പരീക്ഷണ പദ്ധതിയെക്കുറിച്ച് കേരളത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
''കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് ഇതു സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിനുശേഷം ഇടുക്കി ജില്ലാകളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പദ്ധതി പ്രദേശം പൂര്‍ണമായും തമിഴ്‌നാട്ടിലാണെന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ പേരില്‍ തമിഴ്‌നാടുമായി വഴക്കിന് പോകാനില്ല'' - മുഖ്യമന്ത്രി പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam