ബസ്ചാര്‍ജ് വര്‍ധന: ഇന്ന് ചര്‍ച്ച
Posted on: 19 Sep 2012
തിരുവനന്തപുരം: ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബസ്ചാര്‍ജ് കൂട്ടണമെന്ന ബസ്സുടമകളുടെ ആവശ്യം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച യോഗം ചേരും.
ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച പ്രത്യേക യോഗം വിളിച്ചുകൂട്ടിയിട്ടുള്ളത്. മിനിമം ചാര്‍ജ് ഏഴു രൂപയാക്കണമെന്ന് സ്വകാര്യ ബസ്സുടമകള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സിയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഡീസല്‍വില കൂട്ടിയതിനെതിരെ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധമറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam