നെല്ലിന്റെ താങ്ങുവില 17 രൂപയാക്കി ഉയര്‍ത്തി

Posted on: 19 Sep 2012



തിരുവനന്തപുരം: നെല്ലിന്റെ താങ്ങുവില പതിനഞ്ചില്‍ നിന്ന് പതിനേഴ് രൂപയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നെല്ലുസംഭരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ഉടനെ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സംഭരിക്കുന്നതിനൊപ്പം തന്നെ നെല്ലിന്റെ വില നല്‍കാന്‍ നിര്‍ദേശം നല്‍കും. കൊപ്രാസംഭരണത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തും. കൊപ്രാസംഭരണം കഴിഞ്ഞവര്‍ഷം വിജയകരമായിരുന്നില്ല. വരുന്ന സീസണില്‍ കുറവുകള്‍ നികത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/