കോഴിക്കോട് എന്‍.ഐ.ടി. യില്‍ 'ആവിഷ്‌കാര്‍' തുടങ്ങി
Posted on: 19 Sep 2012
കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ വാര്‍ഷികം സാങ്കേതികോത്സവമായ 'തത്വ' യുടെ ആഭിമുഖ്യത്തില്‍ 'ആവിഷ്‌കാര്‍' എന്ന പ്രവര്‍ത്തന പദ്ധതിക്ക് തുടക്കമായി.
സാങ്കേതിക വിദ്യയുടെ വികാസം സമൂഹപുരോഗതി ലഭ്യമാക്കിയാവണം എന്ന മുദ്രാവാക്യത്തോടെയാണ് 'ആവിഷ്‌കാര്‍' ഒരുക്കിയിരിക്കുന്നത്. സൃഷ്ടി, ഉപകൃതി എന്നീ രണ്ട് പരിപാടികളാണ് ഇത്തവണ അവതരിപ്പിക്കുന്നത്. നിലനില്‍ക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി വിദ്യാര്‍ഥികള്‍ക്കിടയിലും സാധാരണ ജനങ്ങള്‍ക്കിടയിലും നടത്തുന്ന മത്സരമാണ് 'സൃഷ്ടി'.
ഇതില്‍ അവതരിപ്പിക്കുന്ന മികച്ച പരിഹാരമാര്‍ഗങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ ആവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ സഹായം എന്‍.ഐ.ടി. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ലഭ്യമാക്കും.
എന്‍ട്രികള്‍ സപ്തംബര്‍ 20-ന് മുമ്പ് aavishkaarOtathva.org എന്ന ഇ.മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ ഒക്ടോബര്‍ 18 മുതല്‍ കോഴിക്കോട് എന്‍.ഐ.ടി. യില്‍ നടക്കുന്ന 'തത്വ-'12-ല്‍ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ഥികളെ ഇ. മെയില്‍ വഴി അറിയിക്കും.
വയനാട് ജില്ലയിലെ നൂല്‍പ്പുഴ ചെട്യാലത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ സോളാര്‍ പാനല്‍ ഉപയോഗിച്ച് വൈദ്യുതി ലഭ്യമാക്കുക എന്നതാണ് 'ഉപകൃതി'കൊണ്ട് ലക്ഷ്യമിടുന്നത്. ആദിവാസി വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളാണിത്. വിദ്യാര്‍ഥികള്‍ക്ക് 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്ന പഠനമുറിയും കമ്പ്യൂട്ടര്‍ലാബും സജ്ജമാക്കും. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്: www.aavishkaar.tathva.org. ഫോണ്‍: 9633872747, 9446460585.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam