കേരളത്തില്‍ കൊങ്കണി കേന്ദ്രം ആരംഭിക്കാന്‍ നടപടിയെന്ന് ഗോവ മുഖ്യമന്ത്രി
Posted on: 19 Sep 2012
കൊച്ചി: കേരളത്തില്‍ കൊങ്കണി കേന്ദ്രം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. പനാജിയില്‍ മനോഹര്‍ പരീക്കറെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള കൊങ്കണി ഭാഷാ സംഘത്തിനാണ് ഈ ഉറപ്പ് ലഭിച്ചത്.
കൊച്ചിയിലെ കൊങ്കണി സമൂഹത്തിന്റെ സാംസ്‌കാരിക സംഘടനയായ അനുഗ്രഹ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ബി.ജെ.പി. ഭാഷാ ന്യൂനപക്ഷ സെല്ലിന്റെയും കേരള കൊങ്കണി അക്കാദമിയുടെയും നേതൃത്വത്തിലാണ് ഗോവ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
അനുഗ്രഹ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റിമാരായ ആര്‍. ഭാസ്‌കര്‍ ഷേണായ്, സി. സുരേന്ദ്ര നായ്ക്ക്, എന്‍. മുരളീധര പൈ, കേരള കൊങ്കണി അക്കാദമി ചെയര്‍മാന്‍ പയ്യന്നൂര്‍ രമേഷ് പൈ, ബി.ജെ.പി. ഭാഷാ ന്യൂനപക്ഷ സെല്‍ കേരള ഘടകം കണ്‍വീനര്‍ സി.ജി. രാജഗോപാല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.