ജില്ലാ ജഡ്ജിമാരുടെയും മറ്റും ഒഴിവ് നികത്താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി
Posted on: 19 Sep 2012
കൊച്ചി: സംസ്ഥാനത്ത് ജില്ലാ ജഡ്ജിമാരുടെയും മുന്‍സിഫ്, മജിസ്‌ട്രേട്ടുമാരുടെയും ഒഴിവുകള്‍ നികത്തുന്നതിലെ കാലതാമസത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഒഴിവുകള്‍ നികത്താതെ തുടരുന്നതുമൂലം കേസുകളുടെ നടത്തിപ്പില്‍ കാലതാമസം വരുന്നുവെന്നാണ് പരാതി. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഇ.കെ. നാരായണനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുതാത്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഇത് ബുധനാഴ്ച കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും.
ജില്ലാ ജഡ്ജിമാരുടെ 32 ഒഴിവുകളും മുന്‍സിഫ്, മജിസ്‌ട്രേട്ടുമാരുടെ 23 ഒഴിവുകളും ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam