ദക്ഷിണ മൂകാംബിക ക്ഷേത്രം നവരാത്രി സംഗീതാര്‍ച്ചന: അപേക്ഷ ക്ഷണിച്ചു
Posted on: 19 Sep 2012
പറവൂര്‍: ദക്ഷിണ മൂകാംബിക സരസ്വതീ ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 16 മുതല്‍ 24 വരെ നടത്തുന്ന നവരാത്രി സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു.
വയലിന്‍, മൃദംഗം, ഘടം, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നൃത്തനൃത്യങ്ങള്‍ എന്നിവയാണ് അവതരിപ്പിക്കേണ്ടത്. അപേക്ഷാഫോം www.dakshinamookambika.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സപ്തംബര്‍ 30നകം സെക്രട്ടറി, ക്ഷേത്രോപദേശക സമിതി, ദക്ഷിണ മൂകാംബിക ക്ഷേത്രം, എന്‍. പറവൂര്‍ -638516 എന്ന വിലാസത്തില്‍ ലഭിക്കണം.