യാത്രക്കാരന്‍ മരിച്ച നിലയില്‍; യശ്വന്തപുരം -കണ്ണൂര്‍ ട്രെയിന്‍ ഒന്നര മണിക്കൂര്‍ വൈകി

Posted on: 20 Aug 2012



ബാംഗ്ലൂര്‍: യാത്രക്കാരന്‍ മരിച്ചതിനെത്തുടര്‍ന്ന് പാലക്കാട് വഴിയുള്ള യശ്വന്തപുരം കണ്ണൂര്‍ എക്‌സ്​പ്രസ് ഒന്നര മണിക്കൂറോളം വൈകി. രാത്രി എട്ടിന് പുറപ്പെടേണ്ട ട്രെയിന്‍ 9.25-നാണ് യശ്വന്തപുരം സ്റ്റേഷന്‍ വിട്ടത്. 55 വയസ് തോന്നിക്കുന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. മൃതദേഹം പിന്നീട് രാമയ്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. റെയില്‍വേ പോലീസും റെയില്‍വേ സംരക്ഷണ സേനയും സ്ഥലത്തെത്തി അന്വേഷണം നടത്തി. ജനറല്‍ കമ്പാര്‍ട്ട് മെന്റിലാണ് യാത്രക്കാര്‍ മൃതദേഹം കണ്ടത്.

തുടര്‍ന്ന് റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ ടിക്കറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങി തിരിച്ചറിയാനുള്ള രേഖകളൊന്നും കണ്ടെത്തിയില്ല. ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പായാണ് മൃതദേഹം കണ്ടെത്തിയത്. രാജീവ്ഗാന്ധി സര്‍വകലാശാല നഴ്‌സിങ് പരീക്ഷ മാറ്റിവെച്ചതിനാല്‍ നാട്ടിലേക്ക് പോകുന്ന മലയാളി വിദ്യാര്‍ഥികളടക്കം വന്‍ തിരക്കാണ് ട്രെയിനില്‍ അനുഭവപ്പെട്ടത്. ട്രെയിനില്‍ യാത്രക്കാരന്‍ മരിച്ചതായ വാര്‍ത്ത പുറത്തുവന്നത് ഏറെ നേരം അഭ്യൂഹങ്ങള്‍ക്കും ഇടയാക്കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/