സഹകരണ പെന്‍ഷന്‍ വര്‍ധിപ്പിച്ചു
Posted on: 20 Aug 2012
തിരുവനന്തപുരം: സംസ്ഥാന സഹകരണ പെന്‍ഷന്‍ പദ്ധതി പ്രകാരം അനുവദിക്കുന്ന കുറഞ്ഞപെന്‍ഷന്‍ 600 രൂപയില്‍ നിന്നും 1000 രൂപയായി വര്‍ധിപ്പിച്ചു. ആഗസ്ത് മുതല്‍ പ്രാബല്യമുണ്ടായിരിക്കും. സഹകരണ പെന്‍ഷന്‍കാര്‍ക്ക് 1000 രൂപയും ഫാമിലി പെന്‍ഷന്‍കാര്‍ക്ക് 800 രൂപയും ഓണത്തോടനുബന്ധിച്ച് ഉത്സവബത്ത അനുവദിച്ചു. സപ്തംബര്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി 16 മുതല്‍ 23 തീയതിക്കുള്ളില്‍ വിതരണം ചെയ്യും.
ജീവനക്കാരുടെ പേരില്‍ തൊഴിലുടമയായ സഹകരണ സംഘം പെന്‍ഷന്‍ ബോര്‍ഡില്‍ അടവാക്കേണ്ട പെന്‍ഷന്‍ ഫണ്ട് തുക കുടിശ്ശികയായാല്‍ നിലവില്‍ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കാനാണ് വ്യവസ്ഥ. എന്നാല്‍ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും യഥാസമയം പെന്‍ഷന്‍ ഫണ്ട് അടയ്ക്കാന്‍ നിര്‍ദേശം നല്‍കും.
അടയ്ക്കാത്ത സ്ഥാപനങ്ങളിലെ സെക്രട്ടറിയെയോ, ഡയറക്ടര്‍ ബോര്‍ഡിനെയോ അയോഗ്യരാക്കുന്നതിനും വ്യക്തപരമായി പിഴ ഈടാക്കുന്നതിനും സഹകരണ സംഘം രജിസ്ട്രാരോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പെന്‍ഷന്‍ബോര്‍ഡ് ചെയര്‍മാന്‍ എം.എം.ബഷീര്‍ അറിയിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam