യെമനില്‍ അല്‍ഖ്വെയ്ദ ആക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു

Posted on: 20 Aug 2012




ഏദന്‍: യെമനിലെ ദക്ഷിണ നഗരമായ ഏദനിലെ രഹസ്യാനേഷണ വിഭാഗത്തിന്റെ മുഖ്യ ആസ്ഥാനത്ത് അല്‍ഖ്വെയ്ദ നടത്തിയ ആക്രമണത്തില്‍ 11 സൈനികരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന സൈനികരുടെ മുറികളിലേക്ക് തീവ്രവാദികള്‍ ഗ്രനേഡുകള്‍ എറിയുകയായിരുന്നു. ഏദനടുത്തുള്ള തീരനഗരമായ തവാഹിയോട് ചേര്‍ന്ന് യെമന്‍ ടെലിവിഷന്‍ കെട്ടിടത്തിനടുത്താണ് ആക്രമണം നടന്ന സ്ഥലം.

രഹസ്യാന്വേഷണ വിഭാഗം ഓഫീസിന്റെ ഇരുവശങ്ങളിലും നിന്ന് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അത്യാധുനിക ആയുധങ്ങളുമുപയോഗിച്ചാണ് അല്‍ഖ്വെയ്ദ തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് യെമന്‍ അധികൃതര്‍ പറഞ്ഞു. ഇതിനുശേഷം തീവ്രവാദികള്‍ രക്ഷപ്പെട്ടു.

ഒരാഴ്ചമുമ്പ് ഝാര്‍ നഗരത്തില്‍ ശവസംസ്‌കാരച്ചടങ്ങിനിടെ അല്‍ഖ്വെയ്ദ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ തലസ്ഥാനമായ സനായില്‍ സൈനിക പരിശീലനത്തിനിടെ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തിലും 90 പേര്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള ഷാ സ്ഥാനഭ്രഷ്ടനായ ശേഷം രാജ്യത്തിന്റെ തെക്കുകിഴക്ക് മേഖലകളില്‍ അല്‍ഖ്വെയ്ദ ശക്തിയാര്‍ജിച്ചിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/