വീണ്ടും മണിയുടെ വിവാദപ്രസംഗം; 'പാര്‍ട്ടി കൊന്നിട്ടുണ്ട് '

Posted on: 12 Aug 2012



തൊടുപുഴ: സി.പി.എം.എതിരാളികളെ കൊന്നിട്ടുണ്ടെന്ന് സി.പി.എം.മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി വീണ്ടും.
''ഞങ്ങടെ സഖാവ് അയ്യപ്പദാസിനെ വെട്ടിക്കൊന്നതിന് പകരമായി ഞങ്ങടെ ആളുകള്‍ അവിടെ കോണ്‍ഗ്രസ്സുകാരനായ ബാലുവിനെ കൊന്നു'' എം.എം.മണി ആവര്‍ത്തിച്ചു. അടിമാലി പത്താംമൈലില്‍നടന്ന സി.പി.എം. രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് രാഷ്ട്രീയ പ്രതിയോഗികളെ പാര്‍ട്ടി കൊലചെയ്തിട്ടുണ്ടെന്ന് വെള്ളിയാഴ്ച എം.എം.മണി ആവര്‍ത്തിച്ചത്.

വിവാദമായ മണക്കാട് പ്രസംഗത്തിലും ബാലുവിനെ കൊന്നത് പാര്‍ട്ടിയാണെന്ന് എം.എം.മണി അവകാശപ്പെട്ടിരുന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ കൊലപാതകങ്ങള്‍ താന്‍ ഉള്‍പ്പെടെയുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ യു.ഡി.എഫ്.സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വെള്ളിയാഴ്ച ആരോപിച്ചു. സി.പി.ഐ. സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശമാണ് എം.എം.മണി നടത്തിയത്. വടക്കന്‍പാട്ടിലെ ചതിയന്‍ ചന്തുവിനെപ്പോലെയാണ് പന്ന്യന്‍ രവീന്ദ്രന്‍. സി.പി.എമ്മിനെതിരെ ആക്രമണം ഉണ്ടാകുമ്പോള്‍ സഹായിക്കേണ്ട, എന്നാല്‍ ഉപദ്രവിക്കാതിരുന്നുകൂടെയെന്നും മണി ചോദിച്ചു.

കൊലപാതകക്കേസിന്റെ പേരില്‍ സി.പി.ഐ. പിന്നില്‍നിന്ന് കുത്തുകയാണ്. വി.എസ്.അച്യുതാനന്ദന്‍, അനീഷ്‌രാജന്റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വി.എസ്സിന് അനുകൂല മുദ്രാവാക്യം വിളിച്ചതിനെയും മണി വിമര്‍ശിച്ചു.


Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/