ഒഎന്‍ജിസിക്ക് 6077 കോടിയുടെ ലാഭം

Posted on: 12 Aug 2012



ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന് (ഒഎന്‍ജിസി) ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ 6077.7 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷം ഇതേകാലയളവില്‍ നേടിയ 4094.90 കോടിയേക്കാള്‍ 48 ശതമാനം അധികലാഭമാണ് കമ്പനി ഈ പാദത്തില്‍ കരസ്ഥമാക്കിയത്.

ഒഎന്‍ജിസിയുടെ മൊത്തവരുമാനം 21216.24 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2011 ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ 17128.89 കോടിയായിരുന്നു വരുമാനം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/