സി.വി. പാപ്പച്ചന്‍ അവാര്‍ഡ് ഡി. ഷൈജുമോന്
Posted on: 09 Aug 2012
കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ സി.വി. പാപ്പച്ചന്‍ അവാര്‍ഡിന് മാതൃഭൂമി കൊച്ചി യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ ഡി. ഷൈജുമോന്‍ അര്‍ഹനായി. മാതൃഭൂമിയില്‍ 2012 ഏപ്രില്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ച 'ഗോള്‍ഡന്‍ ത്രെഡ്‌സ് വിജയത്തിന് പിന്നിലെ നൂലിഴകള്‍' എന്ന ഫീച്ചറിനാണ് അവാര്‍ഡ്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. എറണാകുളത്തെ ആദ്യകാല പത്രപ്രവര്‍ത്തകനും കേരള പ്രസ് അക്കാദമിയിലെ അധ്യാപകനുമായിരുന്ന പരേതനായ സി.വി. പാപ്പച്ചന്റെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. കായികരംഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ഫീച്ചറുകളുമാണ് ഇക്കുറി അവാര്‍ഡിന് പരിഗണിച്ചത്.