ഗുരുജയന്തി അഘോഷം: തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കും

Posted on: 09 Aug 2012



മുംബൈ:എസ്.എന്‍.ഡി.പി. മുബൈ- താനെ യുണിയന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 9-ന് നടക്കുന്ന ശ്രീനാരായണഗുരു ജയന്തി ആഘോഷത്തില്‍ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യഅതിഥിയായിരിക്കും. നെരൂള്‍ വെസ്റ്റിലുളള സിഡ്‌ക്കോയുടെ അഗ്രി- കോളി സാംസ്‌കൃതിക ഹാളിലാണ് ആഘോഷപരിപാടികള്‍. ഇതിനായി യുണിയന്‍ അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ 110 പേരുടെ ആഘോഷക്കമ്മിറ്റി രുപവത്കരിച്ചിട്ടുണ്ട്. രാവിലെ 9.30-ന് നെരൂള്‍ വെസ്റ്റ് റെയില്‍വേ പരിസരത്ത് നിന്ന് പുറപ്പെടുന്ന ഘോഷയാത്ര ഹാളില്‍ എത്തിച്ചേരും. തുടര്‍ന്ന് പൂജ, തുടര്‍ന്ന് ജയന്തിസമ്മേളനം തുഷാര്‍വെള്ളാപ്പള്ളിഉദ്ഘാടനം ചെയ്യും. യുണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹരിലാല്‍ പൊട്ടത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മഹാരാഷ്ട്ര മന്ത്രി ഗണേശ് നായിക് മുഖ്യാതിഥിയായിരിക്കും. കലാപരിപാടികളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഷേര്‍ജ ശശിയെ ബന്ധപ്പെടണം(7666210062). അംഗങ്ങളുടെ കുട്ടികള്‍ക്കായുളള എസ്. എസ്.സി, എച്ച.എസ്.സി. പരീക്ഷ മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി 2011-'12-ലെ മാര്‍ക്ക് വിവരം സപ്തംബര്‍ രണ്ടിന് മുമ്പായി യൂണിയന്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. യുണിയന്‍ നടപ്പിലാക്കാന്‍ പോകുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. ടെയിനിങ്ങിന് പേരുകള്‍ തരാത്തശാഖകള്‍ പെട്ടെന്ന് യൂണിയന്‍ ഓഫിസില്‍ എത്തിക്കണമെന്ന് കോ- ഓര്‍ഡിനേറ്റര്‍ എന്‍ .ജി. വിശ്വംഭരന്‍ അറിയിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/