അമ്മയ്‌ക്കെതിരെ ആക്രമണം: ദുരൂഹത കൂടി-പി.പരമേശ്വരന്‍

Posted on: 06 Aug 2012



തിരുവനന്തപുരം: അക്രമിയുടെ മരണത്തോടെ അമൃതാനന്ദമയിക്കെതിരെ നടന്ന വധശ്രമത്തിന്റെ ദുരൂഹത വര്‍ധിച്ചതായി ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു. അമ്മയ്‌ക്കെതിരെ പാഞ്ഞടുത്ത യുവാവിനെ പോലീസുകാരാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ദുരൂഹസാഹചര്യത്തില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ മരിക്കുകയായിരുന്നു.

അക്രമി മാനസിരോഗിയാണെന്ന് സ്ഥാപിക്കാന്‍ തുടക്കം മുതല്‍ പോലീസിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായി. വിശദമായ അന്വേഷണം നടക്കുംമുമ്പ് പ്രതിയെ മാനസികരോഗിയായി ചിത്രീകരിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യം വ്യക്തമാകേണ്ടതുണ്ട്. ബിഹാര്‍ സ്വദേശിയാണ് പ്രതിയെന്ന് പറയുന്നതല്ലാതെ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പോലീസ് നല്‍കുന്നില്ല. എന്തിന് കേരളത്തിലെത്തി, എത്രനാളായി എത്തിയിട്ട്, എവിടെയൊക്കെ താമസിച്ചു, യാത്രക്കുംമറ്റുമുള്ള പണം എവിടെനിന്ന് ലഭിക്കുന്നു, ഏതെങ്കിലും സംഘടനയുടെ പിന്തുണയുണ്ടോ തുടങ്ങി നിരവധി സംശയങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. അക്രമിയുടെ മരണത്തോടെ കേസന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമം ഉണ്ടാകരുത്. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സമഗ്രമായി അന്വേഷണം നടത്തി സത്യാവസ്ഥ ലോകത്താകമാനമുള്ള അമ്മ ഭക്തരെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം-പരമേശ്വരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/