അഡ്വ.സുന്ദരേശന്‍ പോലീസിനെതിരെ നിയമ നടപടി തുടങ്ങുന്നു

Posted on: 01 Aug 2012



തിരുവനന്തപുരം: അനാശാസ്യം ആരോപിച്ച് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്ത സി.പി.എം. ജില്ലാ കമ്മിറ്റിയംഗം എസ്. സുന്ദരേശന്‍ പോലീസിനെതിരെ നിയമയുദ്ധത്തിനൊരുങ്ങുന്നു. സുന്ദരേശനെതിരെ മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. റൂറല്‍ എസ്.പി. എ.ജെ. തോമസ്‌കുട്ടി, കഴക്കൂട്ടം സി.ഐ. ബിനുകുമാര്‍, മംഗലപുരം എസ്.ഐ. ചന്ദ്രദാസ് എന്നിവര്‍ക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫിബ്രവരി 14ന് പോത്തന്‍കോട്- മംഗലപുരം റോഡില്‍ കാരമൂട് എല്‍.പി. സ്‌കൂളിനു സമീപം വെച്ചാണ് സുന്ദരേശനെ അറസ്റ്റുചെയ്തത്. സുന്ദരേശനൊപ്പം കാറില്‍ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നതിനെ തൂടര്‍ന്ന് 'സദാചാരപോലീസി' ന്റെ ഇടപെടലിനു ശേഷം അനാശാസ്യക്കുറ്റം ചുമത്തി സുന്ദരേശനെ അറസ്റ്റുചെയ്യുകയായിരുന്നു.

കഴക്കൂട്ടം സി.ഐയ്ക്കും മംഗലപുരം എസ്.ഐക്കുമെതിരെ അഡ്വ. ജയിന്‍ മുഖേന ലോകായുക്തയിലും സുന്ദരേശന്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇത് ഫയലില്‍ സ്വീകരിച്ച ലോകായുക്ത, ഇരുവരും സപ്തംബര്‍ 7ന് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതോടൊപ്പം പോലീസുദ്യോഗസ്ഥര്‍ക്കെതിരെ മലീഷ്യസ് പ്രോസിക്യൂഷന് അനുമതി ചോദിച്ചുകൊണ്ട് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുമുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികളാരംഭിക്കുമെന്നും അഡ്വ. സുന്ദരേശന്‍ അറിയിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/