കരാറുകാരെ പ്രതിസന്ധിയിലാക്കുന്നു -കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

Posted on: 01 Aug 2012



തിരുവനന്തപുരം: പരസ്​പര വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച് ധനവകുപ്പും പൊതുമരാമത്ത് വകുപ്പും കരാറുകാരെ പ്രതിസന്ധിയിലാക്കുകയാണെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

ചെറിയ പണികള്‍ക്കു പോലും അര്‍ഹമായ നിരക്ക് ലഭിക്കണമെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം വേണമെന്ന ധനവകുപ്പിന്റെ ഉത്തരവ് അപ്രായോഗികമാണ്. ഇന്ത്യയിലെങ്ങുമില്ലാത്ത ഇത്തരം നിബന്ധന ചെറുകിട ഇടത്തരം കരാറുകാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും സ്വീകരിക്കേണ്ട പട്ടിക നിരക്കുകള്‍ ധനവകുപ്പ് ഇപ്പോഴും തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതുമൂലം ത്രിതല പഞ്ചായത്തുകള്‍, എം.പി., എം.എല്‍.എ. ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള പണികള്‍ ടെന്‍ഡര്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, എച്ച്. ലതാകുമാരി, അഷറഫ് കടവിളാകം, ആര്‍. വിശ്വനാഥന്‍, ഇ.എ. വഹാബ് എന്നിവര്‍ പങ്കെടുത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/