വിദേശ ലോട്ടറി തട്ടിപ്പ്: നൈജീരിയക്കാരി ചാലക്കുടിയില്‍ അറസ്റ്റില്‍

Posted on: 01 Aug 2012




ചാലക്കുടി: 200 കോടി രൂപയുടെ വിദേശ ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാനെത്തിയ വിദേശവനിത അറസ്റ്റില്‍. നൈജീരിയക്കാരി ഹബീബ മേരി(37)യെയാണ് ചൊവ്വാഴ്ച ചാലക്കുടി എസ്‌ഐ പി. ലാല്‍കുമാര്‍ അറസ്റ്റ്‌ചെയ്തത്.

മുരിങ്ങൂര്‍ സ്വദേശി നന്ദകിഷോറിനാണ് ലോട്ടറി അടിച്ചെന്ന അറിയിപ്പ് ഇന്റര്‍നെറ്റില്‍ ലഭിച്ചത്. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ക്ലിയറന്‍സിനായി 8500 അമേരിക്കന്‍ ഡോളര്‍ ആവശ്യമാണെന്ന് പറഞ്ഞ് ഫോണ്‍ വിളിക്കുകയായിരുന്നു.

തുകയുടെ 50 ശതമാനം നല്‍കാമെന്ന് പറഞ്ഞ് ഹബീബയും മറ്റൊരാളും വിളിച്ചു. ലോട്ടറി രേഖകള്‍ ഇ മെയിലില്‍ അയച്ചുകൊടുത്തു. പണം നേരിട്ട് നല്‍കാമെന്നും ബാങ്കില്‍ നിക്ഷേപിക്കില്ലെന്നും അറിയിച്ചതിനെത്തുടര്‍ന്നാണ് യുവതി നേരിട്ടെത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതി ഫോണ്‍ വിളിച്ച് പണം വാങ്ങുന്നതിനായി തിങ്കളാഴ്ച രാത്രി ചാലക്കുടിയിലെത്തി.

നന്ദകിഷോര്‍ ലോട്ടറിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പരസ്​പരബന്ധമില്ലാത്ത മറുപടിയാണ് യുവതിയില്‍നിന്ന് ലഭിച്ചത്. സംശയം തോന്നിയ ഇയാള്‍ പണം എടുക്കാനെന്നു പറഞ്ഞ് ചാലക്കുടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരുന്നെങ്കിലും കൃത്യമായ വിവരങ്ങള്‍ അതില്‍ ഇല്ലെന്ന് എസ്.ഐ. പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/