ചാട്ടം പിഴച്ച് റോഡില്‍ വീണ പുള്ളിപ്പുലി ചത്തു

Posted on: 01 Aug 2012




മണ്ണുത്തി: ശസ്ത്രക്രിയയ്ക്കു കാത്തുനിന്നില്ല, ചാട്ടംപിഴച്ച് നാല്പതടി താഴ്ചയില്‍ ടാറിട്ട റോഡില്‍ വീണു പരിക്കേറ്റ പുള്ളിപ്പുലി ചത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് മണ്ണുത്തി വെറ്ററിനറി ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നരവയസ്സുള്ള ആണ്‍പുലി ചത്തത്. വീഴ്ചയില്‍ പുലിയുടെ രണ്ടുകാലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ട പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. വെറ്ററിനറി സര്‍വ്വകലാശാലയിലെ പാത്തോളജി വിഭാഗം ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍ പുലിയെ ഷോളയാറില്‍ സംസ്‌കരിച്ചു.

ഞായറാഴ്ച രാവിലെ എട്ടിനാണ് ആളെ ആക്രമിക്കാന്‍ ശ്രമിച്ച പുലിക്ക് അബദ്ധം പിണഞ്ഞത്. വീഴ്ചയില്‍ നട്ടെല്ലും കാലുകളും തളര്‍ന്നുപോയി. മണ്ണുത്തി വെറ്ററിനറി ആസ്​പത്രിയില്‍ എത്തിച്ച പുലിയെ ഡോ. ശ്യാംവേണുഗോപാലിന്റെ നേതൃത്വത്തില്‍ ചികിത്സിക്കാന്‍ തുടങ്ങിയെങ്കിലും 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നു. നട്ടെല്ലിന്റെ ഒടിവ്തീര്‍ക്കാന്‍ ശസ്ത്രക്രിയ നടത്തണമെങ്കില്‍ പുലിയുടെ തളച്ചര്‍യ്ക്ക് കുറച്ച് ആശ്വാസം വേണമായിരുന്നു. മാത്രമല്ല, ഈയവസ്ഥയില്‍ മയക്കാനും പറ്റില്ലായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ പുലിക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച് ഹൃദയാഘാതം വന്ന് ചാവുകയായിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/